റിയാദ്- സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശനിയാഴ്ചവരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.
തലസ്ഥാനമായ റിയാദ്, മക്ക, മീദന, ഹായില്‍, ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അസീര്‍, അല്‍ ജൗഫ് എന്നിവിടങ്ങളിലാണ് ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ചിലസ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. തബൂക്ക് മലനിരകളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് അകന്നു കഴിയണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും സിവല്ഡിഫന്സ് വക്താവ് ലഫ്.കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു.