തിരുവനന്തപുരം- സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ പറ്റി ചിന്തിച്ചാല്‍ മതിയെന്നും ഡോ. സുല്‍ഫി പറഞ്ഞു. ചിലയിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥ നിലവിലില്ല.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ മറ്റ് നിയന്ത്രണങ്ങള്‍ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സൂചന നല്‍കി. മന്ത്രി മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കും.