ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2.47 ലക്ഷം കോവിഡ് കേസുകള്‍കൂടി സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപന ഭീതിക്കിടെ, പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3.63 കോടിയായി. 28 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 5488 ഒമിക്രോണ്‍ വകഭേദമാണ് സ്ഥരീകരിച്ചത്.
വിവിധ സംസ്ഥാനങ്ങളിലായി മൊത്തം രോഗബാധയുടെ 3.08 ശതമാനമാണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 95.59 ശതമാനമായി കുറഞ്ഞു. ആക്ടീവ് കേസുകളില്‍ 24 മണിക്കൂറിനിടെ 84,825 കേസുകളാണ് വര്‍ധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതിവാര പോസിറ്റീവിറ്റി 10.80 ശതമാനമായി കുറഞ്ഞെങ്കിലും പ്രതിദിനി പോസിറ്റീവിറ്റി 13.11 ശതമാനമാണ്. 24 മണിക്കൂറിനിടെ 380 പുതിയ മരണങ്ങളാണ് സ്ഥരീകരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തില്‍ മരിച്ച 199 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
മഹരാഷ്ട്രയില്‍ 46,723 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വര്‍ധന.