Sorry, you need to enable JavaScript to visit this website.

രാഹുല്‍ സംഘ്പരിവാര്‍ നയം പിന്തുടരുന്നു, ഹിന്ദുവാണെന്നും ഹിന്ദുഭരണം വേണമെന്നും പറഞ്ഞു- പിണറായി

കോഴിക്കോട്- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഘപരിവാര്‍ നയം തീവ്രമായി അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.  സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഞാന്‍ ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇവിടെ ഹിന്ദു ഭരണമാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ മതവിശ്വാസികള്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും ഒരേ നീതി, അതാണ് മതനിരപക്ഷത. ഇവിടെയാണ് സംഘപരിവാര്‍ ലക്ഷ്യമായ ഹിന്ദു രാഷ്ട്രം രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത്. കോണ്‍ഗസ്  സംഘപരിവാറിന്റെ വര്‍ഗീയതയുമായി സമരസപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി  പറഞ്ഞു.


ദിലീപ് കേസില്‍ സാക്ഷിയായ യുവനടി അമിതമായി ഉറക്കഗുളിക കഴിച്ചു; ആത്മഹത്യാ ശ്രമം അല്ലെന്ന് 

മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ഈ ഘട്ടത്തില്‍ എല്ലാവരും രംഗത്തിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി  നെഹ്‌റുവിന്റെ കുടുംബ പരമ്പരയില്‍ പെട്ട കോണ്‍ഗ്രസ് നേതാവ് നെഹ്‌റു കുടുംബത്തിന്റെ മത നിരപേക്ഷതയാണോ പിന്തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആശയപരമായി വന്ന തകര്‍ച്ചയും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയുമാണ് കോണ്‍ഗ്രസിനെ ഈ ഗതിയിലെത്തിച്ചത്-പിണറായി പറഞ്ഞു.

 

Latest News