കണ്ണൂർ - ഇടുക്കിയിൽ കുത്തേറ്റു മരിച്ച എഞ്ചിനിയറിംഗ് വിദ്യാർഥിയായ എസ്.എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്‌കാരത്തിന് പിന്നാലെ കണ്ണൂരിൽ വ്യാപക അക്രമം. കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ബോംബെറിഞ്ഞു. നിരവധി കോൺഗ്രസ് ഓഫീസുകൾ തകർത്തു.ഗാന്ധി പ്രതിമ തകർത്ത് തലയും കൈകാലുകളും വെട്ടിമാറ്റി. ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ വ്യാപകമായി അക്രമം നടന്നു. അക്രമികൾ പരസ്യമായി അഴിഞ്ഞാടുമ്പോഴും പലയിടത്തും പൊലീസ് കാ ഴ്ചക്കാരായി നിൽക്കുകയായിരുന്നു. മാഹി മുതൽ തളിപ്പറമ്പ് വരെയുള്ള വിലാപയാത്ര കട ന്നു പോകുന്ന വിവിധയിടങ്ങളിലും വിലാപയാത്ര കടന്നു പോകാത്ത കോടിയേരി, ചക്കരക്കൽ തുടങ്ങിയ സ്ഥലങ്ങളിലും അക്രമം നടന്നു. തളിപ്പറമ്പിൽ കോൺഗസ് ഓഫിസുകൾക്ക് നേരെ വിലാപയാത്രയുടെ മറവിൽ വ്യാ പകമായ അക്രമമാണ് അരങ്ങേറിയത്.
തൃച്ഛംബരം പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും പ്രിയദർശിനി മന്ദിരങ്ങൾ പൂർണമായും അടിച്ചു തകർത്തു. തളിപ്പറമ്പ് നഗരത്തിലെ കോൺഗ്രസ് മന്ദിരത്തിന് നേരെ കല്ലെറിയുകയും കൊടിമരങ്ങൾ നശിപ്പി ക്കുകയും ചെയ്തു. കാപാലി ക്കുളങ്ങരയിലെ രാജീവ്ജി ക്ലബിലെ ഗാന്ധി പ്രതിമ തകർത്തു, കൈകാലുകളും തലയും വെട്ടിമാറ്റി.
പട്ടപ്പാറയിലെ പ്രിയദർശിനി മന്ദിരത്തിന്റെ ജനലുകൾ, വാതിൽ, ഷെൽഫ് തുടങ്ങിയവ അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ രണ്ടാം തവണയാണ് അക്രമം നടക്കുന്നത്. ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരം നശിപ്പിച്ചു. കൊടിമരം ഒടിച്ചു കളയുകയും മുകളിൽ കെട്ടിയ പതാക വലിച്ചെറിയുകയും ചെയ്തു. ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് നടന്നു. ചക്കരക്കൽ മണ്ഡലം കോൺ ഗസ് ജനറൽ സി.സി.രമേശന്റെ കണയന്നൂരി ലെ വീടിന് നേരെയാണ് ബോംബേറുണ്ടായത് വിലാപയാത്ര കടന്നു പോയ തലശ്ശേരി കണ്ണൂർ ദേശീയപാതയിലെ റോഡരികിലുള്ള രൂപങ്ങളും കൊടിമരങ്ങളും ഡി.വൈ.എഫ്.ഐ -എസ്. എ ഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു . തോട്ടട എസ്.എൻ കോളേജിന് മുൻപിലെ ഷുഹൈബ് സ്മാരക ബസ് ഉൾപ്പെടെ തകർത്തു. കെ.എസ്.യു സ്തൂപവും ഷെൽട്ടറും തകർക്കുന്നത് ചിത്രീകരിച്ച ഓൺലൈൻ ചാനലിന്റെ മൈക്ക് വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തതായി പരാതിയുണ്ട്. നടാലിൽ കോൺഗ്രസ് ഓഫീസ് ലോറിയിലെത്തിയ ഒരു സംഘമാളുകൾ തകർത്തു . നടാൽ വായനശാലയിലെ നവരശ്മി ക്ലബ്ബാണ് അടിച്ചു തകർത്തത് പോലീസിന്റെ കൺമുന്നിലാണ് അക്രമികൾ അഴിഞ്ഞാടിയത് . വായനശാലയിലെ ടി.വി തകർത്തു. ഓഫിസ് തീയിടാനും ശ്രമമുണ്ടായി. കണ്ണൂർ ചെട്ടി പീടികയിലെ കോൺഗ്രസ് ഓഫിസും തകർത്തു . ചിറക്കുനിയിൽ കോൺഗ്രസ് കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. പനങ്ങാട്ടൂർ പ്രിയദർശിനി മന്ദിരവും തകർത്തു. പാപ്പിനിശ്ശേരി, കുഞ്ഞിമംഗലം എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫിസ് തകർത്തു. കോടിയേരി കോൺ ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.സി പ്രസാദിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആറളം ചെടിക്കുളത്ത് ആറളം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള സിയുസി സ്ഥാപിച്ച കൊടിമരം തകർത്തു. അക്രമം നടന്ന സ്ഥലങ്ങൾ ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു.