ന്യൂദൽഹി- യു.പിയിൽ ബി.ജെ.പിയെ വീണ്ടും ഞെട്ടിച്ച് രാജി. മന്ത്രി ധാരാ സിംഗ് ചൗഹാൻ രാജിവെച്ചു. ഒ.ബി.സി വിഭാഗത്തിലെ നേതാവ് കൂടിയാണ് വനംമന്ത്രിയായ ധാര സിംഗ് ചൗഹാൻ. സ്വാമി പ്രസാദ് മൗര്യയുടെയും രണ്ട് എം.എൽ.എമാരുടെയും രാജിയുടെ ഞെട്ടൽ മാറും മുമ്പാണ് ബി.ജെ.പിക്ക് പുതിയ ആഘാതം. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വൻ തിരിച്ചടിയാണ് രാജി. ധാരാസിംഗ് ചൗഹാൻ സമാജ് വാദി പാർട്ടിയിൽ ചേർന്നു.