Sorry, you need to enable JavaScript to visit this website.

നടി കീര്‍ത്തി സുരേഷിന് കോവിഡ്, എല്ലാവരും വാക്‌സിനെടുക്കണമെന്ന് അഭ്യര്‍ഥന

ന്യൂദല്‍ഹി- ദേശീയ അവാര്‍ഡ് നേടിയ നടി കീര്‍ത്തി സുരേഷിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന അഭ്യര്‍ഥനയോടെ നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും എത്രമാത്രം സുരക്ഷാ, മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും വന്‍തോതിലാണ് രോഗം വ്യാപിക്കുന്നതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്തണം. നിങ്ങള്‍ ഇനിയും കുത്തിവെപ്പെടുത്തിട്ടില്ലെങ്കില്‍ രോഗം ഗുരുതരമാകുന്നത് തടയാന്‍ കഴിയും വേഗം വാക്‌സിന്‍ എടുക്കണം. നിങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ആരോഗ്യ സുരക്ഷക്ക് വാകിസിനെടുക്കേണ്ടത് അത്യാവശ്യമാണ്-നടി ഉണര്‍ത്തി.
കോവിഡ് വളരെ വേഗം ഭേദമാകുമെന്നും ഉടന്‍ തന്നെ അഭിനയരംഗത്ത് മടങ്ങിയെത്താനാകുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News