ലഖ്നൗ- തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. ബി.ജെ.പി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്വാദി പാർട്ടിയിൽ ചേർന്നു. മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എൽ.എമാരും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. മൗര്യയുടെ അടുത്ത അനുയായിയായ റോഷൻ ലാൽ, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തിൽ ദൽഹിയിൽ ചേരുന്നതിനിടെയാണ് രാജി. മൗര്യ സമാജ് വാദിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.