മലപ്പുറം-കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് യോഗ സ്ഥലത്തിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകരുടെ യോഗം നടക്കുന്ന മലപ്പുറം ടൗൺ ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം. സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടൗൺഹാളിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും ടൗൺഹാളിന് മുന്നിലെത്തി തിരിച്ചും മുദ്രാവാക്യം വിളിച്ചു. മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.