ഇടുക്കി-ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ പോലീസ് പിടികൂടി. എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ കൊലപ്പെടുത്തിയത് നിഖിലാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാമ്പസിന് പുറത്തെത്തിയപ്പോഴാണ് ധീരജിനെ നിഖിലിന്റെ നേതൃത്വത്തിൽ കുത്തിക്കൊന്നത്. മറ്റു രണ്ടു വിദ്യാർഥികൾക്കും പരിക്കുണ്ട്.