യംഗൂണ്‍- നിയമവിരുദ്ധമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്ത് കൈവശംവെച്ചതടക്കമുള്ള മൂന്ന് കുറ്റങ്ങള്‍ക്ക് മ്യാന്മറിലെ ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂചിയെ നാല് വര്‍ഷം ജയിലിലടക്കാന്‍ മ്യാന്മര്‍ ജണ്ട കോടതി വിധിച്ചു.
പുറത്താക്കപ്പെട്ട സിവിലിയന്‍ നേതാവ് സൂചിക്കെതിരെ മ്യാന്മര്‍ പട്ടാളം കുറ്റങ്ങള്‍ ചുമത്തുന്നത് തുടരുകയാണ്. ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കിയ ഫെബ്രുവരി ഒന്നുമുതല്‍ സൂചി ജയിലിലാണ്.
വാക്കി ടോക്കികള്‍ കൈവശം വെച്ചുവെന്നതിനു പുറമെ കൊറോണ വൈറസ് നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സൂചിക്കെതിരായ മറ്റൊരു കുറ്റമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
പട്ടാള അട്ടിമറി നടന്ന ദിവസം സൂചിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വാക്കിടോക്കികള്‍ പിടിച്ചത്.