Sorry, you need to enable JavaScript to visit this website.

ലോക്ഡൗണ്‍ ഇല്ല; സംസ്ഥാനാന്തര  യാത്രാനിയന്ത്രണം ആലോചനയില്‍

ന്യൂദല്‍ഹി-ഇന്ത്യ  ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലൂടെ കടന്നുപോകവേ, സംസ്ഥാനാന്തര യാത്ര നിയന്ത്രിക്കണോ എന്നതുസംബന്ധിച്ചു കേന്ദ്രം ആലോചന തുടങ്ങി. റെയില്‍, വിമാന സര്‍വീസുകളില്‍ നിയന്ത്രണം വേണോ എന്നതാണു പരിശോധിക്കുന്നത്. കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു.
ഇതില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വ്യോമയാന സെക്രട്ടറിയും പങ്കെടുത്തു. നിലവിലെ സ്ഥിതി നേരിടാന്‍ തീവ്ര നിയന്ത്രണം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍!ക്കു നിര്‍ദേശം നല്‍കി. ദേശീയതലത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തര വിമാന യാത്രയും സംസ്ഥാനാന്തര യാത്രകളും നിയന്ത്രിക്കണമെന്ന വിലയിരുത്തല്‍ കേന്ദ്രത്തിനുണ്ട്.
പ്രത്യേകിച്ചും, വ്യാപനം കൂടുതലുള്ള പ്രധാന നഗരങ്ങള്‍ക്കിടയിലെ യാത്ര. സംസ്ഥാനാന്തര യാത്രകള്‍ക്കു വിലക്കു പാടില്ലെന്നതാണ് നിലവിലെ നിര്‍ദേശം. കോവിഡ് സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.
 

Latest News