കൊണ്ടോട്ടി- മലബാറിലെ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് തലം വരെയുള്ള മുഴുവൻ ജനപ്രതിനിധികളെയും അണി നിരത്തി കരിപ്പൂർ വിമാനത്താവളം സംരക്ഷിക്കാൻ നിരാഹാര സമരമുൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു. കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം 300 മീറ്റർ വെട്ടിക്കുറക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരേ മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വി.ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി.
കരിപ്പൂർ വിമാനത്താവത്തിന്റെ 2860 മീറ്റർ റൺവേ 2560 മീറ്ററാക്കി ചുരുക്കുന്നതിനെതിരേയാണ് സമരം. ഈ മാസം 14 ന് രാവിലെ 10 ന് പ്രക്ഷോഭത്തിന്റെ ഭാഗമായി ബഹുജനങ്ങളെ പങ്കെടുപ്പിച്ച് എയർപോർട്ട് മാർച്ച് നടത്തും.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി.മോഹൻദാസ്, സുഭദ്ര ശിവദാസൻ, കെ.പി.സലീന, കെ.ടി.അഷ്റഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹ്മാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മലയിൽ അബ്ദുറഹ്മാൻ, ചെമ്പൻ മുഹമ്മദലി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അഷ്റഫ് മടാൻ, കൗൺസിലർ കോട്ട ശിഹാബ്, എം.ഡി.എഫ് ഭാരവാഹികളായ യു.എ.നസീർ, അബ്ദുറഹ്മാൻ ഇടക്കുനി, സഹദ് പുറക്കാട്, അഷ്റഫ് കളത്തിങ്ങൽ പാറ, പൃഥ്വിരാജ് നാറാത്ത്, ഷബീറലി കോട്ടയ്ക്കൽ, കരീം വളാഞ്ചേരി, നിസ്താർ ചെറുവണ്ണൂർ, ഉമ്മർ കോയ തുറക്കൽ, വിവിധ സംഘടനാ നേതാക്കളായ പി.എ. ജബ്ബാർ ഹാജി, കെ.കെ.ആലിബാപ്പു, പി. അബ്ദുറഹിമാൻ, ഹംസ മുള്ളുങ്ങൽ, കബീർ സലാല, ബെന്ന നീറാട്, നൗഷാദ് ചുള്ളിയൻ, കെ.കെ.മുനീർ, ആലിക്കുട്ടി ഒളവട്ടൂർ, അബൂബക്കർ അരിമ്പ്ര, അബ്ദുൽ ഹമീദ് ചേനങ്ങാടൻ അബ്ദുൽ ഹമീദ്, സി.കെ നാടിക്കുട്ടി, സജിത്ത് കുന്നത്ത്, പി.എം.എ.ജലീൽ, കുഞ്ഞാലി ഹാജി അരീക്കാട്ട്, മൊയ്തീൻ കുട്ടി കൊണ്ടോട്ടി, ശാദി മുഹമ്മദ്, അഷ്റഫ് കാപ്പാടൻ, ബിജി സെബാസ്റ്റ്യൻ, റഹൂഫ് കൊണ്ടോട്ടി സംസാരിച്ചു.