ലഖ്‌നൗ- സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കുകയോ വോട്ടിങ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താതിരിക്കുകയോ ചെയ്താല്‍ യുപിയില്‍ ഇത്തവണ ബിജെപി പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയു ബിഎസ്പി അധ്യക്ഷയുമായ മായാവതി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ ഭയപ്പെടേണ്ടത് ആവശ്യമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണം. സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തില്ലെങ്കില്‍ ബിജെപി പരാജയപ്പെടും- മായാവതി പറഞ്ഞു. ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഉന്നത തല യോഗം ലഖ്‌നൗവില്‍ ചേരുന്നതിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി ഇങ്ങനെ പറഞ്ഞത്.
അഞ്ചു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തണം. പോലീസ് ഭരണം മുന്‍വിധികളില്ലാതെ ആയിരിക്കണം. യുപിയിലെ ജനങ്ങല്‍ വികസനത്തിനാണ് വോട്ടു ചെയ്യേണ്ടത്. ഞങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മീഷന്റെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കും- മായാവതി പറഞ്ഞു.