ഹൂസ്റ്റന്‍- കോവിഡ് പോസീറ്റീവായ സ്വന്തം മകനെ കാറിന്റെ പിന്‍വശത്തെ അറയില്‍ അടച്ചു പൂട്ടിയതിന് സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ യുഎസ് അധികൃതര്‍ കേസെടുത്തു. 13കാരനായ മകനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഇവര്‍ അറസ്റ്റിലാകും. രോഗബാധ ഭയന്നാണ് 41കാരിയായ സാറ ബീം മകനെ കാറിന്റെ ഡിക്കിയില്‍ അടച്ചത്. ജനുവരി മൂന്നിന് മകനെ കോവിഡ് പരിശോധനയ്ക്കായി കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടു വരികയായിരുന്നു ഇവര്‍.
വാഹനത്തിലിരുന്ന് കോവിഡ് പരിശോധന നടത്താവുന്ന സ്ഥലത്തെത്തിയ സാറ കാറിന്റെ ഡിക്കിയിലുള്ള മകനെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയെ കാറിന്റെ ഡിക്കിയില്‍ നിന്ന് പുറത്തിറക്കാന്‍ ആവശ്യപ്പെട്ടത് സാറ അംഗീകരിച്ചില്ല. പുറത്തിറക്കാതെ പരിശോധിക്കില്ലെന്ന് അറിയിച്ചതോടെ കുട്ടിയെ കാറിന്റെ ഡിക്കിയില്‍ തന്നെ പൂട്ടി സാറ കാറുമായി സ്ഥലം വിടുകയായിരുന്നു. ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പോലീസില്‍ വിവരം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് സാറയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചു. വൈകാതെ പിടിയിലാകും.