Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി പഞ്ചാബില്‍ പുതിയ ഡിജിപി; മുന്ന് മാസത്തിനിടെ മൂന്നാം മാറ്റം

ചണ്ഡീഗഢ്- നിയസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനും തൊട്ടു മുമ്പായി പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡിജിപിയെ മാറ്റി. വി കെ ഭര്‍വയാണ് സംസ്ഥാന പോലീസ് മേധാവിയായി പുതുതായി നിയമിതനായത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിനിടെ ഇത് മൂന്നാം തവണയാണ് ഡിജിപിമാര്‍ മാറി മാറി എത്തുന്നത്. പുതിയ ഡിജിപി വിരേഷ് കുമാര്‍ ബര്‍വയ്ക്ക് രണ്ടു വര്‍ഷം കാലാവധിയുണ്ട്. 

നിലവിലെ ഡിജിപി സിദ്ധാര്‍ത്ഥ് ഛത്തോപാധ്യയ കഴിഞ്ഞ മാസമാണ് പോലീസ് മേധാവി പദവയിലെത്തിയത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തില്‍ സിദ്ധാര്‍ത്ഥ് ഛത്തോപാധ്യയേയും മുതിര്‍ന്ന് പോലീസ് ഓഫീസര്‍മാരേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ സമിതി വിളിച്ചു വരുത്തിയിരുന്നു. മുന്‍ ഡിജിപി ഇഖ്ബാല്‍ പ്രീത് സിങ് സഹോതയെ മാറ്റി സെപ്തംബറിലാണ് സര്‍ക്കാര്‍ സിദ്ധാര്‍ത്ഥ് ഛത്തോപാധ്യയയെ നിയമിച്ചിരുന്നത്. സെപ്തംബറില്‍ ഇഖ്ബാല്‍ സിങിന്റെ നിയമനവും വിവാദമായിരുന്നു. ഡിജിപിയായ ഇഖ്ബാല്‍ സിങിനെ മുഖ്യമന്ത്രി തെരഞ്ഞെടുത്തതിനോട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജോത് സിദ്ദു വിയോജിച്ചതായിരുന്നു വിവാദ കാരണം. സിദ്ധാര്‍ത്ഥ് ഛത്തോപാധ്യയയോടായിരുന്നു സിദ്ദുവിന് താല്‍പര്യം. പിന്നീട് ഇഖ്ബാല്‍ സിങ്ങിനെ മാറ്റി ഛത്തോപാധ്യയയെ നിയമിക്കുകയായിരുന്നു.
 

Latest News