ന്യൂദൽഹി- അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. എല്ലാ തെരഞ്ഞെടുപ്പുകളും ഏഴു ഘട്ടമായിരിക്കും.
ഫെബ്രുവരി പത്തു മുതൽ മാർച്ച് ഏഴു വരെയായിരിക്കും തെരഞ്ഞെടുപ്പ്. മാർച്ച് ഒൻപതിന് മുഴുവൻ സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും.
ഉത്തർപ്രദേശ്- ഫെബ്രുവരി 10,14,20,23,28, മാർച്ച് 3,മാർച്ച് 7 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തരാഖണ്ഡ്്- ഫെബ്രുവരി 14,
പഞ്ചാബ്-ഫെബ്രുവരി 14,
ഗോവ-ഫെബ്രുവരി 14,
മണിപ്പുർ- ഫെബ്രുവരി 14,മാർച്ച് 3
മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും.
അഞ്ചു സംസ്ഥാനങ്ങളുടെയും സർക്കാറിന്റെ കാലാവധി കഴിയുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്,ഗോവ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലായി 690 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയാണ് തെരഞ്ഞെടു്പ് പ്രഖ്യാപിച്ചത്. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നതെന്നും സുശീൽ ചന്ദ്ര വ്യക്തമാക്കി. 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതിൽ 29.5 ലക്ഷം പേർ പുതിയ വോട്ടർമാരാണ്.
സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ വഴി നാമനിർദ്ദേശപത്രിക സമർപ്പിക്കാം. മുഴുവൻ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകണം. പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് 40 ലക്ഷം രൂപ വരെ ചെലവഴിക്കാം. മറ്റു സംസ്ഥാനങ്ങളിൽ 28 ലക്ഷം രൂപയാണ്. 80 വയസ് കഴിഞ്ഞവർക്ക് തപാൽ വോട്ട് ചെയ്യാം. കോവിഡ് ബാധിതർക്കും തപാൽ വോട്ട് ചെയ്യാം. റോഡ് ഷോ, സൈക്കിൾ പര്യടനം, പദയാത്ര എന്നിവ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും റാലികൾ അനുവദിക്കില്ല. ഡിജിറ്റൽ മീഡിയ വഴിയുള്ള പ്രചാരണം പ്രോത്സാഹിപ്പിക്കും. ജനുവരി 15 വരെയാണ് റാലികൾക്ക് വിലക്കുള്ളത്. പോളിംഗ് സമയം ഒരു മണിക്കൂറിലേറെ നീട്ടിയിട്ടുണ്ട്. വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരെ മാത്രമേ അനുവദിക്കൂ. വോട്ടർമാർക്ക് സി-വിജിൽ ആ്പ് വഴി പരാതി നൽകാം.