ന്യൂദൽഹി- ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും. വിവിധ ഘട്ടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 403 നിയമസഭ മണ്ഡലങ്ങളുള്ള യു.പിയിൽ ആറു മുതൽ എട്ടുവരെ ഘട്ടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. പഞ്ചാബിൽ രണ്ടോ മൂന്നോ ഘട്ടങ്ങളായും മണിപ്പുരിൽ രണ്ടു ഘട്ടങ്ങളായും തെരഞ്ഞെടുപ്പ് നടക്കും.