ഗ്വാളിയോര്‍- വളര്‍ത്തുപട്ടിയെ സ്ഥിരമായി സന്ദര്‍ശിക്കാനെത്തിയ തെരുവനായയെ അടിച്ചുകൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വളര്‍ത്തുപട്ടിയുടെ ഉടമസ്ഥാന്‍ വടി കൊണ്ട് തെരുവുനായയെ തല്ലുന്നതും ഒടുവില്‍ ഭാരമേറിയ കല്ല് തലയ്ക്കിട്ട് കൊല്ലുന്നതുമാണ് സി.സി.ടി.വി പകര്‍ത്തിയ ദൃശ്യത്തിലുള്ളത്.
വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ തെരുവുനായ സ്ഥിരമായി സന്ദര്‍ശിച്ചതാണ് ഉടമസ്ഥനെ പ്രകോപിപ്പിച്ചെതന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.