Sorry, you need to enable JavaScript to visit this website.

സിറിയയില്‍ ഒരു മാസത്തേക്ക്  വെടിനിര്‍ത്തണമെന്ന് യുഎന്‍ പ്രമേയം

ജനീവ- യുദ്ധക്കെടുതി മൂലം ദുരിതത്തിലായ ദശലക്ഷണക്കിനാളുകള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാനും ഗുരുതരമായി പരിക്കേറ്റവരെ ഒഴിപ്പിക്കാനും സൗകര്യമൊരുക്കുന്നതിന് സിറിയയില്‍ ഒരു മാസത്തേക്ക് വെടിനിര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്ര സഭാ രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കി. ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സിറയന്‍ സഖ്യകക്ഷിയായ റഷ്യ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് പ്രമേയത്തിലുള്ള ചര്‍ച്ച നീണ്ടു പോകുകയയായിരുന്നു. റഷ്യയെ അനുനിയിപ്പിക്കാന്‍ 72 മണിക്കുറിനകം വെടിനിര്‍ത്തണമെന്ന വ്യവസ്ഥ ഇളവുചെയ്യാന്‍ കുവൈത്തും സ്വീഡനും സമ്മതിച്ചതോടെയാണ് പ്രമേയം പാസാക്കാനായത്. 

പ്രമേയത്തിലെ വോട്ടെടുപ്പ് താമസിപ്പിച്ചതിന് യു.എസ് സ്ഥാനപതി നിക്കി ഹാലെ റഷ്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദമാസ്‌കസിലെ കിഴക്കന്‍ മേഖലയായ ഗൗത്തയില്‍ ഒരാഴ്ച്ചകിടെ ഉണ്ടായ കനത്ത ബോംബാക്രമണത്തില്‍ നൂറു കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ കൊല്ലപ്പെട്ടതോടെയാണ് വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കാന്‍ രാ്ജ്യങ്ങള്‍ മുന്നോട്ടു വന്നത്. കനത്ത ആക്രമണം മൂലം ഇവിടെ പരിക്കേറ്റവര്‍ക്ക് ചികിത്സപോലും ലഭിക്കാത്ത അവസ്ഥയാണ്. ആശുപത്രികളിലെല്ലാം മരുന്നുകള്‍ തീര്‍ന്നിരിക്കുന്നു.  ഭക്ഷ്യ വസ്തുക്കള്‍ക്കും ക്ഷാമമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇവിടേക്ക് അടിയന്തിര സഹായമെത്തിക്കാനാണ് യുദ്ധം നിര്‍ത്തിവയ്ക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഗൗത്തയിലെ യുദ്ധം എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ മേഖലയില്‍ നാലു ലക്ഷത്തോളം ജനങ്ങള്‍ നരകതുല്യ ജീവിതമാണ് നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

Latest News