ന്യൂദല്‍ഹി- ബുധനാഴ്ച പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലം മൂന്നംഗം സമിതിയെ നിയോഗിച്ചു. കാബിനെറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാകാര്യ സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേനയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ബല്‍ബീര്‍ സിങ്, എസ്പിജി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് സുരേഷ് എന്നിവരാണ് അംഗങ്ങള്‍. എത്രയും വേഗം റിപാര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി റാലി നടക്കുന്ന ഫിറോസ്പൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ഒരു മേല്‍പ്പാലത്തിലാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വാഹന വ്യൂഹവും 20 മിനിറ്റോളം കുടുങ്ങിക്കിടന്നത്. സംഭവത്തെ തുടര്‍ന്ന് ബിജെപി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുണ്ട്.