കോട്ടയം-മെഡിക്കൽ കോളേജിൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. മെഡിക്കൽ കോളേജിന് സമീപത്തുള്ള ഹോട്ടലിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് യുവതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇടുക്കി സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.