ന്യൂദല്‍ഹി-പഞ്ചാബിലെ ഫിറോസ്പുരില്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സമ്മേളന പരിപാടി റദ്ദാക്കേണ്ടി വന്നതില്‍ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിഷേധക്കാര്‍ വഴി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ മടങ്ങി എത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചത്.
ജീവനോടെ എനിക്ക് വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂയെന്ന് മോഡി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയായിരുന്നു സുരക്ഷാ വീഴ്ച്. പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങുകയായിരുന്നു. ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുന്‍പ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. അതിനിടെയാണ് പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം റോഡ് തടഞ്ഞത്.
തുടര്‍ന്ന് എന്‍.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ബടിന്‍ഡ് വിമാനത്താവളത്തിലേക്ക് മടങ്ങി. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.