തൊടുപുഴ- സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് വിമര്‍ശം. ഇടുക്കിയ്ക്ക് സമ്പൂര്‍ണ്ണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്. ടൂറിസം, പൊതുമരാമത്ത് മന്ത്രയെ മലബാര്‍ മന്ത്രിയെന്ന് പരിഹസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നത് എന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.പിന്നാലെ ഇടുക്കി ജില്ല സമ്മേളനത്തില്‍ പോലീസ് വീഴ്ച സമ്മതിക്കുന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്ണനും നല്‍കിയത്. ആഭ്യന്തര വകുപ്പില്‍ സിപിഐഎം ഇടപെടുന്നു എന്നായിരുന്നു വിമര്‍ശനം. ഇതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം ഉണ്ടാക്കുമെന്നും മറുപടി പ്രസംഗത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസമായി കുമളിയില്‍ നടന്നുവരുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്ത് ഇന്ന് സമാപനമാകും. സമാപനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പില്‍ കെ കെ ജയചന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത. അതേ സമയം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്താല്‍ വി എന്‍ മോഹനന്‍, സി വി വര്‍ഗ്ഗീസ് എന്നിവര്‍ക്കും സാധ്യതയുണ്ട്.