ഭോപാല്‍- മധ്യപ്രദേശിലെ നിയമസഭാ അംഗങ്ങള്‍ക്കു വേണ്ടി സ്പീക്കര്‍ മുന്‍കൈയെടുത്ത് അവതരിപ്പിച്ച രാമായണ കോഴ്‌സിന് ഒരു എംഎല്‍എ പോലും ചേര്‍ന്നില്ല. രാമചരിതമാനസ് സെ സാമാജിക് വികാസ് എന്ന വിഷത്തിലാണ് സ്പീക്കര്‍ ഗിരീഷ് ഗൗതം ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ഒരു വര്‍ഷ കോഴ്‌സ് കൊണ്ടു വന്നത്. ഈ കോഴ്‌സ് ഉപയോഗപ്പെടുത്താന്‍ എംഎല്‍എമാരോട് രണ്ടു തവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും താല്‍പര്യം കാണിച്ചില്ല. പഠിക്കാന്‍ ആരും എത്താത്തതിനാല്‍ കോഴ്‌സിനുള്ള അപേക്ഷാ തീയതി ഓപണ്‍ യൂണിവേഴ്‌സിറ്റി ജനുവരി 15 വരെ നീട്ടിയിരിക്കുകയാണ്.
രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് ഉന്തിയും തള്ളിയും പറഞ്ഞു വിടുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അല്ലാത്തതിനാല്‍ തനിക്ക് അവരോട് അഭ്യര്‍ത്ഥിക്കാന്‍ മാത്രമെ കഴിയൂ എന്നാണ് സ്പീക്കറുടെ പ്രതികരണം. കോഴ്‌സ് ചെയ്യാന്‍ എംഎല്‍എമാരോട് ഇനിയും ആവശ്യപ്പെട്ടു കൊണ്ടിരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.