ചെന്നൈ- മാസ്‌കിടാതെ പുറത്തിറങ്ങിയവര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തെരുവില്‍ മാസ്‌ക് വിതരണം ചെയ്തു. ഓഫീസിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് മുഖ്യമന്ത്രി വാഹനം നിര്‍ത്തി പുറത്തിറങ്ങി ആളുകളോട് മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ഒരു യുവാവിനെ സ്റ്റാലിന്‍ മാസ്‌ക് ധരിപ്പിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നേരിട്ട് മാസ്‌ക് വിതരണം ചെയ്തു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സ്റ്റാലിന്‍ തന്നെയാണ് മാസ്‌ക് വിതരണ വിഡിയോ ട്വീറ്റ് ചെയ്തത്.
தலைமைச் செயலகத்திலிருந்து முகாம் அலுவலகம் திரும்புகையில், சிலர் பொது இடங்களில் முகக்கவசம் அணியாமல் இருப்பதை கவனித்தேன். அவர்களுக்கு முகக்கவசம் வழங்கினேன்.
— M.K.Stalin (@mkstalin) January 4, 2022
அனைவரும் தயவுசெய்து முகக்கவசம் அணியுங்கள்!
தடுப்பூசி- முகக்கவசம்- கிருமிநாசினி- தனிமனித இடைவெளி ஆகியவற்றை கடைப்பிடிப்பீர்! pic.twitter.com/Xex4Nk9jh5