Sorry, you need to enable JavaScript to visit this website.

എന്‍.സി.ഇ.ആര്‍.ടി സിലബസ് അടുത്ത വര്‍ഷത്തോടെ പകുതിയായി ചുരുക്കുമെന്ന് മന്ത്രി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതിയായ എന്‍.സി.ഇ.ആര്‍.ടി സിലബസ് 2019 അക്കാദമിക വര്‍ഷം മുതല്‍ പകുതിയായി വെട്ടിച്ചുരുക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികളുടെ ചിന്താശേഷി വളര്‍ന്നു വരുന്ന ഘട്ടത്തില്‍ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്യം ആവശ്യമാണ്്. ഇതൊരുക്കുന്നതിന് 2019 അക്കാദമിക വര്‍ഷം തൊട്ട് സിലബസ് വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടതായി രാജ്യസഭാ ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. നിലവില്‍ ബി.എ, ബി.കോം പോലുള്ള ബിരുദ കോഴ്‌സുകള്‍ക്കു സമാനമായ പഠനഭാരം വിദ്യാര്‍ഥികള്‍ക്കുണ്ട്. ഇതു കുറച്ചു കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിലബസ് വെട്ടിച്ചുരുക്കി പാഠപുസ്തക പഠനസമയം കുറച്ചു കൊണ്ടു വന്ന് കുട്ടികള്‍ക്ക് മറ്റു പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സമയം നല്‍കേണ്ടതുണ്ട്. ഇത് കുട്ടികളുടെ എല്ലാതരത്തിലുമുള്ള വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പുതയ വിദ്യാഭ്യാസ നയം സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മാസം അവസാനത്തോടെ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest News