തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രിയായിരിക്കും. 2021 ജൂലൈ 15നാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്കു കൂടി നീട്ടിയത്. ഈ കാലവധി ഈ മാസം അവസാനിക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ വഴിവിട്ട് സഹായിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത് സസ്‌പെന്‍ഡ് ചെയ്തത്.