കോഴിക്കോട്- ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ മുഖപത്രം ജനയുഗം. ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പത്രം മുഖപ്രസംഗത്തില്‍ പറയുന്നു.' കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദല്‍ അസാധ്യമാണ്.' രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്നും ഇത് നിസ്പക്ഷരും അംഗീകരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എറണാകുളം ഡിസിസിയില്‍ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം.കോണ്‍ഗ്രസ് ഇല്ലാതായാല്‍ ആ ശൂന്യതയില്‍ ആര്‍എസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. അതുകൊണ്ട് കോണ്‍ഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാര്‍ട്ടി തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.