Sorry, you need to enable JavaScript to visit this website.

ലഡാക്കില്‍ ചൈനയുടെ പാലം പണി

ന്യൂദല്‍ഹി- ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഗല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സേന പതാക നിവര്‍ത്തിയ ഫോട്ടോ പുറത്തു വന്നതിനു പിന്നാലെ ലഡാക്കിലെ പാങോംഗ് തടാകത്തിനു കുറുകെ ചൈന പാലം നിര്‍മ്മിക്കുന്നതായി റിപോര്‍ട്ട്. ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയെന്‍ സൈമോന്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് കിഴക്കന്‍ ലഡാക്കില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് സൂചന ലഭിച്ചത്.  

ചൈനയുടെ പരിധിക്കുള്ളില്‍ തന്നെ വരുന്ന ഭാഗത്താണ് പാലം നിര്‍മാണം. ഇരു കരകളേയും ബന്ധിപ്പിക്കുന്ന ഈ പാലം സൈനികരുടേയും ആയുധങ്ങളുടേയും പെട്ടെന്നുള്ള നീക്കത്തിന് ചൈനയ്ക്ക് സഹായകമാകും.

Latest News