Sorry, you need to enable JavaScript to visit this website.

സാറാ ജോസഫിന് ഓടക്കുഴൽ അവാർഡ്

കൊച്ചി-2021-ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലിനാണ് അവാർഡ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും  അടങ്ങുന്നതാണ് അവാർഡ്. ജി. ശങ്കരക്കുറുപ്പിന്റെ ചരമവാർഷിക ദിനമായ ഫെബ്രുവരിരണ്ടിന് ഡോ. എം.ലീലാവതി അവാർഡ് സമ്മാനിക്കും. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് സമ്മാനിക്കുന്നത്. 1968-മുതൽ നൽകുന്ന അവാർഡ് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് സമ്മാനിക്കുന്നത്.
 

Latest News