Sorry, you need to enable JavaScript to visit this website.

VIDEO താലിബാന്‍ പിടികൂടിയ 3000 ലീറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഇന്റലിജന്‍സ് പിടികൂടിയ 3000 ലീറ്റര്‍ മദ്യം അധികൃതര്‍ കനാലില്‍ ഒഴുക്കിക്കളഞ്ഞു. താലിബാന്‍ അധികാരം പിടിച്ചതിനു ശേഷം മദ്യ വില്‍പ്പനയ്ക്കും മദ്യ ഉപഭോഗത്തിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് കാബൂളില്‍ നടത്തിയ റെയ്ഡിനിടെയാണ് മദ്യ ശേഖരം പിടികൂടിയത്. മദ്യം നിറച്ച വീപ്പകള്‍ കനാലിലേക്ക് ഒഴുക്കിക്കളയുകയായിരുന്നു. ഇവ സൂക്ഷിച്ച മൂന്ന് വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മദ്യം നിര്‍മിക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ് ലിംകള്‍ കര്‍ശനമായി വിട്ടു നില്‍ക്കണമെന്നാണ് താലിബാന്‍ നിര്‍ദേശം. ഓഗസ്റ്റ് 15ന് അധികാരത്തിലെത്തിയതിനു ശേഷം പലയിടത്തും താലിബാന്‍ രഹസ്യാന്വേഷണ വിഭാഗം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ രാജ്യത്തുടനീളം റെയ്ഡുകള്‍ നടത്തി വരികയാണ്.

Latest News