ന്യൂദല്‍ഹി- വജ്രവ്യാപാരി നീരജ് മോഡിയുടെ 11,300 കോടിയുടെ ബാങ്ക് തട്ടിപ്പിനു പിന്നാലെ മറ്റൊരു ബാങ്ക് കൂടി തട്ടിപ്പിന് ഇരയായി. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വജ്രവ്യാപാര കമ്പനിയായ ദ്വാരക സേത്ത് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ആണ് സി.ബി.ഐയെ സമീപിച്ചത്.
കമ്പനി 389.85 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് ബാങ്ക് പരാതി നല്‍കിയിരിക്കുന്നത്. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ് മാസം മുമ്പ് തന്നെ ബാങ്ക് പരാതി നല്‍കിയെങ്കിലും ഇപ്പോള്‍ മാത്രമാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പറയുന്നു.
2007-12 കാലയളവിലാണ് കമ്പനി വായ്പയെടുത്തത്. സ്വര്‍ണവും വജ്രവും വാങ്ങാനും കയറ്റുമതി ചെയ്യാനുമെന്ന് കാണിച്ചാണ് വായ്പ കരസ്ഥമാക്കിയിരുന്നത്.