സുക്മ- ഒമ്പത് വനിതകളടക്കം 44 നക്സലുകൾ ഛത്തീസ്ഗഡിലെ സുക്മയിൽ പോലീസ് മുമ്പാകെ കീഴടങ്ങി.
നക്സൽ ആശയങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കിയും പോലീസിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായുമാണ് ആയുധം വെച്ചുള്ള കീഴടങ്ങൽ.
സുക്മ ജില്ലയിലെ ചിന്തൽ നാർ, കിസ്താരം,ഭേജി തുടങ്ങിയ പ്രദേശങ്ങളിൽ സജീവമായിരുന്ന നക്സൽ പ്രവർത്തകരാണ് കീഴടങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.