ഇസ്ലാമാബാദ്- പാക്കിസ്ഥാനി നടി അലിസെഹ് ഷാ കാറിൽ വെച്ച് പുകവലിക്കുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറാലായി.
ചിലർ രൂക്ഷ വിമർശനമുയർത്തിയതോടെ സൈബർ കുറ്റകൃത്യവും ശിക്ഷയും ഓർമിപ്പിച്ച് രംഗത്തെത്തിയിരിക്കയാണ് താരം.
ഒരാളുടെ വ്യക്തിപരമായ വീഡിയോ അനുമതിയില്ലാതെ അപ് ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും ഇലക്ട്രോണിക് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുമെന്നും കുറഞ്ഞത് മൂന്നുവർഷം ജയിലും പത്ത് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും പാക്കിസ്ഥാൻ ഫെഡറൽ അന്വേഷണ ഏജൻസി സൈബർ ക്രൈം മേധാവിയുടെ പ്രസ്താവന ഉദ്ധരിച്ച് അലിസെഹ് ഷാ പറഞ്ഞു.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും അത് നടിയുടെ സ്വാതന്ത്ര്യമാണെന്നാണ് താരത്തെ ന്യായീകരിച്ച് രംഗത്തുവന്നവരുടെ നിലപാട്.