ന്യൂദല്‍ഹി- മാനവിക സഹായമെന്ന നിലയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അഞ്ച് ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ അയച്ചു. കാബൂളിലെ ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിനാണ് കോവിഡ് വാക്‌സിന്‍ കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലം അറിയിച്ചു. ഉടന്‍ അഞ്ച് ലക്ഷം ഡോസ് കൂടി അയക്കുമെന്നും കേന്ദ്രം അറിയിച്ചു. ഭക്ഷ്യ ധാന്യം, ജീവന്‍ രക്ഷാമരുന്ന് എന്നിവ ഉള്‍പ്പെടെ അഫ്ഗാന്‍ ജനതയ്ക്ക് ആവശ്യമായി മാനുഷിക സഹായങ്ങളെത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന വഴി 1.6 ടണ്‍ മരുന്നുള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായങ്ങള്‍ ഇന്ത്യ അഫ്ഗാനിലേക്കയച്ചിരുന്നു. ഗോതമ്പും മരുന്നും അടക്കം ഇനിയും സഹായം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.