ന്യൂദല്‍ഹി- യുദ്ധ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആക്രമണം നടത്താന്‍ പാടില്ലാത്ത ആണവ കേന്ദ്രങ്ങളുടേയും തടവുകാരുടേയും പട്ടിക ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറി. മൂന്ന് പതിറ്റാണ്ടായി ഇരു രാജ്യങ്ങളും വര്‍ഷത്തിലൊരിക്കല്‍ പിന്തുടര്‍ന്നു വരുന്ന പതിവാണിത്. പാക്കിസ്ഥാന്‍ ജയിലുകളിലുള്ള ഇന്ത്യക്കാരുടേയും ഇന്ത്യന്‍ ജയിലുകളിലുള്ള പാക്കിസ്ഥാനികളുടേയും വിവരങ്ങളാണ് ഇരു രാജ്യങ്ങളും കൈമാറിയത്. യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളും ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന് 1988 ഡിസംബര്‍ 31നാണ് ഇന്ത്യയും പാക്കിസ്ഥാനും കരാറുണ്ടാക്കിയത്. 1991 ജനുവരി 27ന് ഇതിനു പ്രാബല്യവും നല്‍കി. ഈ കരാര്‍ പ്രകാരമാണ് ഇരു രാജ്യങ്ങളും എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ പരസ്പരം കൈമാറി വരുന്നത്.