Sorry, you need to enable JavaScript to visit this website.

പതജ്ഞലി ചൈനയിലേക്ക് കടത്താൻ ശ്രമിച്ച 50 ടൺ ചന്ദനം പിടികൂടി

ന്യൂദൽഹി - ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സംഘപരിവാർ സഹയാത്രികൻ ബാബ രാംദേവിന്റെ കോർപറേറ്റ് കമ്പനിയായ പതജ്ഞലി ചൈനയിലേക്ക് കടത്താൻ ശ്രമിച്ച 50 ടണ്ണിലേറെ വരുന്ന ചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. കയറ്റുമതി ലൈസൻസില്ലാത്ത മികച്ച ഇനം ചന്ദന തടികൾ കൊണ്ടു പോകുന്നതിനിടെയാണ് കമ്പനി പ്രതിനിധിയെ അടക്കം ഡി.ആർ.ഐ പിടികൂടിയത്. ഗ്രേഡ് സി ചന്ദനം കയറ്റുമതി ചെയ്യാനുള്ള അനുമതിയെ പതജ്ഞലിക്കുള്ളൂ. ഇതിൽ സംശയം തോന്നിയതിനെ തുടർന്നാണ് പിടിച്ചെടുത്തത്. 
എന്നാൽ ഇത് ഗ്രേഡ് സി ചന്ദനമാണെന്നും എല്ലാ അനുമതി രേഖകളും സഹിതമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു. ചരക്ക് പിടിച്ചെടുത്തതിനെതിരെ കമ്പനി ദൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്നു സംഭരിച്ച ഗ്രേഡ് സി ചന്ദനമാണിതെന്നും കമ്പനി അറിയിച്ചു. 

Latest News