Sorry, you need to enable JavaScript to visit this website.

കൊള്ളക്കാരനെന്നു വിളിക്കരുത്, നടിയുമായി ബന്ധത്തിലായിരുന്നു- സുകേഷ് ചന്ദ്രശേഖര്‍

ന്യൂദല്‍ഹി- ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവനോ കൊള്ളക്കാരനോ അല്ലെന്നും കോടതി വ്യക്തമാക്കുന്നതുവരെ അങ്ങനെ വിളിക്കരുതെന്നും 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍.

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി ബന്ധത്തിലായിരുന്നുവെന്നും തന്റെ വ്യക്തിബന്ധത്തിന് കേസുമായി ബന്ധമില്ലെന്നും സുകേഷ് അഭിഭാഷകന്‍ മുഖേന നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ജയിലില്‍വെച്ചാണ് 200 കോടിയുടെ കുംഭകോണം സുകേഷ് ആസൂത്രണം ചെയത് നടപ്പിലാക്കിയതെന്നാണ് ആരോപണം. 

തന്നില്‍നിന്നും പണം സ്വീകരിച്ച ജയില്‍ ഉദ്യോഗസ്ഥരെ കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് അഭിഭാഷകന്‍ അനന്ത് മാലിക് മുഖേന നല്‍കിയ പ്രസ്താവനയില്‍ സുകേഷ് ചോദിക്കുന്നു. തനിക്ക് 200 കോടി രൂപ നല്‍കിയ റാന്‍ബാക്‌സി മുന്‍ പ്രൊമോട്ടറുടെ ഭാര്യ അതിഥി സിംഗിനെതിരെ എന്തുകൊണ്ട് അന്വേഷണമില്ല. ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും കുറ്റവാളിയെന്ന് കോടതി വിധിക്കുന്നതുവരെ തന്നെ കൊള്ളക്കാരനെന്നോ വഞ്ചകനെന്നോ വിളിക്കരുതെന്നും സുകേഷ് പറഞ്ഞു. 

വിവിധ കോര്‍പറേറ്റ് കമ്പനികള്‍ക്കുവേണ്ടി ലോബിയിസ്റ്റായാണ് താന്‍ പ്രവര്‍ത്തിച്ചത്. സ്വദേശത്തും വിദേശത്തും ലോബിയിംഗ് ജോലി നടത്തി. വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും കോര്‍പറേറ്റ് കമ്പനികളും തമ്മിലുള്ള പാലമായാണ് പ്രവര്‍ത്തിച്ചത്. വിവിധ പാര്‍ട്ടികളുമായും ബിസിനസ് കുടുംബങ്ങളുമായും നല്ല ബന്ധമാണുള്ളതെന്നും സുകേഷ് പറഞ്ഞു.
 

Latest News