മുംബൈ- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ കാളീചരണ്‍ മാഹരാജ് നടത്തിയ പരാമര്‍ശം രാജ്യദ്രോഹം തന്നെയാണെന്നും മഹരാഷ്ട്ര പോലീസും അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഖജുരാഹോയില്‍വെച്ച് ഛത്തീസ്ഗഢിലെ റായപൂര്‍ പോലീസ് കാളീചരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ രാജ്യദ്രോഹമാണ് ചുമത്തിയിരിക്കുന്നത്.
ഗാന്ധിജിക്കെതിരെ നടത്തിയ പരാമര്‍ശം തീര്‍ച്ചയായും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇയാള്‍ക്കെതിരായ എല്ലാ കേസുകളും പരിശോധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെ നഗരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ സംഭവത്തില്‍ കാളീചരണ്‍, ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോതെ എന്നിവര്‍ക്കും മറ്റു നാലു പേര്‍ക്കുമെതിരെ പൂനെ പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ബി.ജെ.പിയുടെ സിറ്റി നേതാവ് ദീപക് നാഗ്പുരെയും ഉള്‍പ്പെടുന്നു.
ഛത്തീസ്ഗഢ് ധര്‍മസന്‍സദിലാണ് കാളീചരണ്‍ ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിരുന്നത്.