ചെരിപ്പുകളുടെയും വസ്ത്രങ്ങളുടെയും നികുതി  കൂട്ടില്ല, ജിഎസ്ടി കൗണ്‍സില്‍ തീരുമാനം മാറ്റി

ന്യൂദല്‍ഹി- ചെരിപ്പുകള്‍,വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ മാറ്റിവെച്ചു. വ്യാപാരസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നികുതി 5 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി വര്‍ധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്.
അടിയന്തിരമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാനതീരുമാനമുണ്ടായത്. ചെരിപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് തീരുമാനം മാറ്റിവെച്ചത്.
 

Latest News