Sorry, you need to enable JavaScript to visit this website.

വിമാന യാത്രയ്ക്കിടെ കോവിഡ് പോസിറ്റീവായി; ക്വാറന്റീന്‍ കക്കൂസില്‍; അധ്യാപികയ്ക്ക് സംഭവിച്ചത്

ന്യൂയോര്‍ക്ക്- മിഷിഗനിലെ ഒരു സ്‌കൂള്‍ ടീച്ചര്‍ക്ക് വിമാന യാത്രയ്ക്കിടെ കോവിഡ് പോസിറ്റീവായി. ക്രിസ്മസിന് ഏതാനും ദിവസം മുമ്പ് ഐസ്ലാന്‍ഡിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആകാശത്തുവച്ച് മരിസ ഫോറ്റിയോക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടന്‍ സ്വയം ഐസൊലേറ്റ് ചെയ്യാനുള്ള വഴികളാലോചിച്ച ടീച്ചര്‍ക്കു മുമ്പില്‍ തുറന്നത് കക്കൂസിന്റെ വാതിലുകള്‍ മാത്രം. വിമാനത്തില്‍ മറ്റൊരു സ്ഥലവും ക്വാറന്റീന്‍ സൗകര്യമില്ല എന്നതാണ് വസ്തുത. ഒടുവില്‍ ടീച്ചര്‍ വേറെ ഒന്നും നോക്കിയില്ല. ഇടുങ്ങിയ കക്കൂസില്‍ കയറി വാതിലടച്ചു. യാത്രയുടെ അവസാന അഞ്ചു മണിക്കൂറുകള്‍ പൂര്‍ണമായും അവര്‍ കക്കൂസില്‍ തന്നെ സെല്‍ഫ് ഐസലേഷനില്‍ ആയിരുന്നു. 

കക്കൂസിനുള്ളിലെ നീണ്ട ക്വാറന്റീന്‍ അനുഭവം ഒരു ടിക്ക്‌ടോക് വിഡിയോ ആക്കി മരീസ ടീച്ചര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇത് 30 ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഇത് വൈറലായ ശേഷം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസമാണ് ഈ അനുഭവത്തെ കുറിച്ച് മരീസ ടീച്ചര്‍ വിശദീകരിച്ചത്. 

തൊണ്ടയ്ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ കയ്യില്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്താവുന്ന ഒരു റാപിഡ് ടെസ്റ്റ് കിറ്റും കരുതിയിരുന്നു. യാത്രയ്ക്കിടെ തൊണ്ടയുടെ അസ്വസ്ഥത കൂടിയപ്പോള്‍ ഈ കിറ്റെടുത്ത് ടോയ്‌ലെറ്റില്‍ പോയി ടെസ്റ്റ് നടത്തുകയായിരുന്നു. പോസിറ്റീവ് ആയതോടെ ശേഷിക്കുന്ന യാത്രാ സമയം ടോയ്‌ലെറ്റിനുള്ളില്‍ തന്നെ ഐസലേഷനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു എന്നും മരീസ പറഞ്ഞു.
 

Latest News