ഒസാക- ജപ്പാനില്‍ മനോരോഗ ആശുപത്രിയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധക്കു പിന്നില്‍ 61 കാരനാണെന്ന് പോലീസ്. കഴിഞ്ഞ 17 നായിരുന്നു ദാരുണ സംഭവം.
തീവെപ്പ് നടത്തിയെന്ന് കരുതുന്ന മോറിയോ ടാനിമോടോ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ് മരിച്ചത്. നേരത്തെ ഈ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്ന മോറിയോയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഒസാക പോലീസ് വക്താവ് പറഞ്ഞു.
കെട്ടിടത്തിലെ നാലം നിലയാണ് കത്തിനശിച്ചത്. മനോരോഗികളോടൊപ്പം മറ്റു രോഗികളും ഇവിടെ ചികിത്സ തേടിയെത്തിയിരുന്നു. എക്‌സിറ്റില്‍ തടസ്സമുണ്ടായതിനാലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. അധികപേരും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചത്.
ഇന്ധനം ഒളിപ്പിച്ച ഒരു പേപ്പര്‍ ബാഗ് ഹീറ്ററിനു സമീപം ഒരാള്‍ കൊണ്ടുവെക്കുന്നതും കത്തിക്കുന്നതും രോഗികളില്‍ ചിലര്‍ കണ്ടതായി പറയുന്നു.
പടിഞ്ഞാറന്‍ ജപ്പാനിലെ വാണിജ്യകേന്ദ്രമാണ് ഒസാക.