ന്യൂദല്‍ഹി-യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് വ്യോമയാന മന്ത്രാലയം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ വരുന്ന മൂന്ന് മുതല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിലെ കുതിപ്പ് ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.