തമിഴ്‌നാട്ടിൽ കനത്ത മഴ; മൂന്നു മരണം

ചെന്നൈ-തമിഴ്‌നാടിൽ കനത്ത മഴയിൽ മൂന്നു പേർ മരിച്ചു. മഴയിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണാണ് മരണം സംഭവിച്ചത്. അപ്രതീക്ഷിതമായാണ് ഇന്ന് മഴ പെയ്തത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളിലെല്ലാം മഴ കനത്തുപെയ്തു. ചെന്നെയിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തു. പല സ്ഥലത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ ഗതാഗതവും മുടങ്ങി.
 

Latest News