ഗുവാഹത്തി- അസമില്‍ മനുഷ്യന്റെ മുഖവുമായി സാമ്യമുള്ള മുഖവുമായി ആട്ടിന്‍ കുട്ടി പിറന്നു. മുഖത്ത് രോമങ്ങളൊന്നുമില്ല.
ആട്ടിന്‍കുട്ടിയുടെ കണ്ണും മൂക്കും വായയും മനുഷ്യന്റേതിനു സമാനമാണ്. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം.
ജനിച്ചുവീണ ഉടന്‍ ഈ ആട്ടിന്‍കുട്ടി മരിച്ചെങ്കിലും ഇതോടൊപ്പം പിറന്ന ആടിന് പ്രത്യേകതകൊളൊന്നുമില്ല. ആരോഗ്യവുമുണ്ട്.