മുംബൈ- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസര്‍ ശാഖയില്‍ അതിക്രമിച്ചു കയറി രണ്ടു പേര്‍ ജീവനക്കാരനെ വെടിവച്ചു കൊന്ന് പണം കവര്‍ന്നു മുങ്ങി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. പുറംകരാര്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. വനിതാ ജീവനക്കാര്‍ക്കു നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കൊള്ള നടത്തിയത്. രണ്ടു പേരും മാസ്‌ക് ധരിച്ചാണ് എത്തിയിരുന്നത്. വിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി. പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.
— Nimesh Sheth (@NimeshSheth14) December 29, 2021