ഇന്‍ഡോര്‍- നാലു തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 44 കാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇതോടെ ദുബായിലേക്ക് പോകാനെത്തിയ ഇവരെ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു.
12 ദിവസം മുമ്പാണ് ഇവര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍നിന്ന് മധ്യപ്രദേശില്‍ എത്തിയത്.
കഴിഞ്ഞ ജനുവരിക്കും ഓഗസ്റ്റിനുമിടയിലാണ് ഇവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നത്. രണ്ട് സിനോഫാം ഡോസുകളും രണ്ട് ഫൈസര്‍ ഡോസുകളുമാണ് കുത്തിവെച്ചിരുന്നത്.