മുംബൈ- യുവാവിന്റെ തലയിൽനിന്ന് മുംബൈയിലെ ഡോക്ടർമാർ വേർപെടുത്തിയത് രണ്ടു കിലോയോളം ഭാരമുള്ള ട്യൂമർ.
31 കാരനായ സന്താൽ പാൽ എന്നയാളുടെ തലയിൽനിന്നാണ് മുംബൈയിലെ ബി.വൈ.എൽ നായർ ആശുപത്രിയിൽനിന്ന് ട്യൂമർ നീക്കം ചെയ്തത്. ഏഴു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ഒടുവിലായിരുന്നു ട്യൂമർ നീക്കിയത്. സങ്കീർണമായ സർജറിയായിരുന്നുവെന്ന് ന്യൂറോ സർജറി തലവൻ ത്രിമൂർത്തി നഡ്കർണി പറഞ്ഞു.
രോഗിക്ക് പതിനൊന്ന് യൂണിറ്റ് രക്തം വേണ്ടിവന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്യൂമർ സർജറിയാണിത്. 1.87 കിലോ ഭാരമാണ് ട്യൂമറിനുണ്ടായിരുന്നത്. അപൂർവ്വമായ ശസ്ത്രക്രിയയായിരുന്നുവെന്നും രോഗിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും ഡോക്ടർമാർ പറഞ്ഞു. രോഗിക്ക് നടക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്.