പെട്രോള്‍ വില ലീറ്ററിന് ഒറ്റയടിക്ക് 25 രൂപ കുറച്ചു! ജനുവരി 26 മുതല്‍ ഇളവ് ലഭിക്കുന്നതിവിടെ

റാഞ്ചി- ഇന്ധന വില വര്‍ധനയുടെ ഭാരം സാധരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുമ്പോള്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും ഇന്ധന വില വര്‍ധന അധികഭാരമായി മാറിയ സാഹചര്യത്തില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ ഇളവ് അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. റിപബ്ലിക് ദിനമായ ജനുവരി 26 മുതല്‍ ഈ ഇളവ് സംസ്ഥാനത്ത് ലഭിക്കുമെന്നും ഒരു ട്വീറ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

Latest News